ബ്ലോഗ് ശില്പശാല എന്ന വാക്ക് വെബ്ദുനിയായില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ഉത്തരമാണിത്.
വെബ്ദുനിയാ എന്ന വാര്‍ത്താധിഷ്ടിത സൈറ്റില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്. ബ്ലോഗര്‍, വേര്‍ഡ്പ്രസ്, ലൈവ്ജര്ണല് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി സമ്പൂണമായി മലയാളത്തില്‍ കൈകാര്യം ചെയ്യുന്നു. ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ വെബ്ദുനിയായുടെ മലയാളം പേജില്‍ വെബ്ദുനിയാ ബ്ലോഗ് എന്ന തലക്കെട്ടോടുകൂടി ബ്ലോഗ് ഹെഡിംഗ് പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ഒരു ഈമമെയില് ഐ.ഡിയും മെയില്‍ പേജും ലഭ്യമാണ്.
മലയാളത്തില്‍ ലഭ്യമാവുന്ന സ്വതന്ത്രസോഫ്റ്റ്വെയര് ഡസ്ക്ടോപ്പും വെബ്ദുനിയാബ്ലോഗും ഒത്തുചേരുമ്പോള്‍ ഒരു സാധാരണക്കാരനായ മലയാളിയുടെ മലയാളഭാഷമാത്രം കൈകാര്യം ചെയ്യുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. തിരുവനന്തപുരം വിശേഷങ്ങള്‍ എന്ന എന്റെ ബ്ലോഗ് കാണുക. പ്രസ്തുതപേജില്‍ ഞാനിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള ബ്ളോഗ് അക്കാദമി എന്ന പോസ്റ്റും തിരുവനന്തപുരം ബ്ലോഗ് ശില്പശാലയും സന്ദര്‍ശിക്കുക.
good