1950 മുതൽ 1988 വരെ അമേരിക്കയിൽ ഉപയോഗിച്ച chlordane പെസ്റ്റിസൈഡിന്റെ ദുരന്തഫലങ്ങൾ മനസിലാക്കി ഇപ്പോൾ അവിടെ നിരോധിച്ചിട്ടുള്ളതും (ഈ പേജ് തുറന്ന് താഴേയ്ക്ക് പോവുക കൂടുതൽ പഠിക്കാൻ കഴിയും) ഇന്ത്യൻ വിപണിയിൽ വിൽക്കപ്പെടുന്നതുമാണ്. അവിടെ ഏഷ്യൻ രാജ്യങ്ങളെക്കാൾ സ്തനാർബുദം 3-7 ഇരട്ടിവരെ ഉണ്ടാകുവാൻ കാരണമായി എന്ന് പഠനങ്ങൾ പറയുന്നു. കാർഷികസർവകലാശാലകളിലെ ശാസ്ത്രജ്ഞർ ഈ പെസ്റ്റിസൈഡ് നിർമാതാക്കൾ എഴുതിക്കൊടുക്കുന്ന ലേഖനങ്ങൽ വായിച്ച് അവരുടെ പ്രചാരകരായി മാറുന്നതിനെക്കാൾ ഇത്തരം വെബ് സെർച്ചുകൾ നടത്തി ജനോപകാരപ്രദമായ കാര്യങ്ങൾ പ്രചരിപ്പിച്ചെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
ബാക്കി ഞാനെഴുതുന്നില്ല അതു ചിലപ്പോൾ എന്റെ ഹൃദയം തകരാൻ കാരണമാകും.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലല്ലോ ചന്ദ്രേട്ടാ. യഥാര്‍ത്ഥ മനുഷ്യസ്നേഹികള്‍ ഭരണത്തില്‍ വരുന്നത് വരെ ഈ ദുരവസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കും. പാവം ജനങ്ങള്‍.
ശ്രീജിത്തേ പ്രതികരിച്ചതിന് നന്ദി. ജനങ്ങൾ ഇപ്പോൾ പലതും മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. എന്തെല്ലാം അറിവുകളാണ് നമുക്കിന്ന് ബൂലോകകൂട്ടയ്മയിലൂടെ ലഭ്യമാക്കുവാൻ കഴിയുന്നത്. പലർക്കും പ്രതികരിക്കുവാൻ കഴിഞ്ഞില്ലെങ്കിലും കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. കൃഷിവകുപ്പ് എന്ന വെള്ളാനയ്ക്ക് ഇനിയും ഇതേരീതിയിൽ എത്രനാൾ പോകുവാൻ കഴിയും. നമ്മൾ പങ്കു വെയ്ക്കുന്ന അറിവുകൾ ധാരാളം മതി ഈ വെള്ളാനയെ തളയ്ക്കാൻ. ലോകമെമ്പാടും ജൈവ കൃഷിക്കനുകൂലമായും ജി.എം ഫുഡിന് എതിരായും പലരും രംഗത്തുവന്നിട്ടുണ്ട് എന്ന കാര്യം നമുക്കെല്ലാം അറിവുള്ളതാണ്. “തന്നത്താനറിയാഞ്ഞാൽ പിന്നെത്താനറിയും”.