Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

നമുക്കെന്തിന് റിലന്‍സിനോട്‌ ശത്രുത?

മാറി മറിയുന്ന സാഹചര്യങ്ങളും അഗോളവല്‍ക്കരണ നയങ്ങളും നമ്മെ റിലയന്‍സിന്റെ സേവനങ്ങളെ പ്രയോജന പ്രദമാക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നില്ലെ?

ഏറ്റവും പുതിയ ഉദാഹരണം ഉത്തര്‍ പ്രദേശില്‍ കര്‍ഷകര്‍ റിലയന്‍സിന് പിന്തുണയുമായി ഇറങ്ങി എന്നതുതന്നെ. അതിന് കാരണം കര്‍ഷകര്‍ക്ക്‌ റിലയന്‍സ്‌ കൂടിയ വിലകൊടുക്കുന്നു എന്നതുതന്നെ. വയനാട്ടിലെ ജൈവക്രുഷി അത്‌ നടപ്പിലാക്കിയ ക്രുഷി ഓഫീസറെ ഉള്‍‌പ്പെടെ സ്വന്തമാക്കിയെങ്കില്‍ അതിന്റെ നല്ല വശം നാം കാണുകയല്ലെ വേണ്ടത്‌. 90 ശതമാനവും ഭക്ഷ്യോല്പന്നങ്ങള്‍ക്ക്‌ അന്യ സംസ്ഥനങ്ങളെ ആശ്രയിക്കുന്ന കേരളം പോലൊരു പ്രദേശത്ത്‌ നാളെയും നീളെയും ഭക്ഷണം ലഭ്യമാകണമെന്നുണ്ടെങ്കില്‍ നാം പലതും മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വിദേശക്കുത്തകകളെ നിയന്ത്രിക്കേണ്ടതുതന്നെയാണ്. അവരുടെ ഭക്ഷ്യോത്‌പന്നങ്ങള്‍ നമ്മെ നിത്യ രോഗിയാക്കും എന്നകാര്യത്തില്‍ സംശയംവേണ്ട.

എന്തുകൊണ്ടാണ് ചെറുകിട കച്ചവടക്കാര്‍ റിലയന്‍സിനെതിരെ സമരം ചെയ്യുന്നത്‌? കാരണം മറ്റൊന്നുമല്ല അവരെടുക്കുന്ന അമിതലാഭം നഷ്ടപ്പെടും എന്നറിയാമെന്നുള്ളതുകൊണ്ടു തന്നെയാണ്. റിലയന്‍സ്‌ കര്‍ഷകര്‍ക്ക്‌ കൂടിിയ വില നല്കുകയും ഉപഭോക്താവിന് താണ വിലയ്ക്ക്‌ താണ വിലയ്ക്ക്‌ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിലെന്താണ് തെറ്റ്‌? എന്നാല്‍ കച്ചവടം കൊണ്ട്‌ ജീവിക്കുന്ന ധാരാളം കുടുംബങ്ങള്‍ കേരളത്തിലുണ്ട്‌. അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത ഒരു സഹായം റിലയന്‍സില്‍ നിന്ന്‍ കിട്ടുവാനുള്ള ഒരു സംവിധാനത്തെപ്പറ്റി ആലോചിക്കുവാനും അത്‌ പ്രാവര്‍ത്തികമാക്കുവാനും കഴിയും. മൊത്തക്കച്ചവട മേഖലയില്‍ റിലയന്‍സിനെ പ്രവര്‍ത്തിക്കുവാനനുവദിക്കുകയും അതിലൂടെെ അന്യ സംസ്ഥാനങ്ങളില്‍നിന്ന്‍ ഇന്ന്‍ കിട്ടുന്നതിനേക്കാള്‍ താണ വിലയ്ക്ക്‌ മുന്തിയതരം ഉല്പന്നങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയുകയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ലോബികളുടെ സഹായത്താല്‍ നമ്മുടെ ഉല്പന്നങ്ങള്‍ക്ക്‌ വിലയിടിവുണ്ടാക്കുന്നത്‌ ഒഴിവാക്കി കൂടിയ വില ലഭ്യമാക്കുവാനും കഴിയും.‌

കുത്തകകളുടെ ചില്ലറ വ്യാപാര മേഖലയിലേയ്ക്കുള്ള കടന്നുകയറ്റത്തെപ്പറ്റി അങ്കിള്‍ എന്ന ഉപഭോക്താവുതന്നെ ഒരു പോസ്റ്റിടുകയും അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമെന്റുകള്‍ വരുകയും ചെയ്ത സാഹചര്യത്തിലാണ് ഞാന്‍ റിലയന്‍സിനെ ഇത്രയും നാള്‍ അനുകൂലിക്കാതിരുന്നിട്ടും ഇപ്പോള്‍ അനുകൂലിച്ചുകൊണ്ടൊരു പോസ്റ്റിടുന്നത്‌. ആരുടെയെങ്കിലും മുതലുകള്‍ അല്ലെങ്കില്‍ വസ്തുവകകള്‍ തല്ലിത്തകര്‍ക്കുന്നതിനോട്‌ എനിക്ക് ‌യോജിക്കുവാന്‍ കഴിയില്ല. റിലയന്‍സിനെ എതിര്‍ത്തുകൊണ്ട്‌ ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യാതിക്കുകയാണ് വേണ്ടത്‌. കോടികളുടെ ചീഞ്ഞുനാറുന്ന പലകഥകളും ഇന്ന്‍ അങ്ങാടി പാട്ടാണ്.

റിലയന്‍സിന് ജൈവക്രുഷി പ്രോത്‌സാഹിപ്പിക്കുവാനും അവ യഥാസമയം ഉചിതമായ വില നല്‍കി സംഭരിക്കുവാനും കേടാകാത്ത രീതിയില്‍ സ്റ്റോര്‍ ചെയ്യുവാനും ഉചിതമായ വിലയ്ക്ക്‌ ഉപഭോക്താവിന് ചെറുകിട കച്ചവടക്കാരിലൂടെ ലഭ്യമാക്കുവാനും കഴിയുമെങ്കില്‍ അത്‌ നല്ലൊരു സംവിധാനമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിലൂടെ നമുക്ക്‌ സ്വായത്തമാകുന്നത്‌ ഒന്നാം ഹരിത വിപ്ലവത്തിലൂടെ നഷ്ടപ്പെട്ട മണ്ണിന്റെ ജൈവ സമ്പത്താണ്. നിലനില്‍പ്പുള്ളതും ദീര്‍ഘകാലം വിളവെടുക്കുവാന്‍ കഴിയുന്നതും പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കുവാന്‍ കഴിയുന്നതുമായ ഒരു സംവിധാനം വലിയ സര്‍ക്കാര്‍ ചെലവുകളോ സബ്‌സിഡികളോ ഇല്ലാതെ നടപ്പിലാകുകയല്ലെ ചെയ്യുന്നത്‌? ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരിന്ത്യക്കാരനെ എത്ര വലിയ കുത്തകയായാലും നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഒരു പരിധി വരെ നിലയ്ക്ക്‌ നിറുത്തുവാന്‍ കഴിയും. അത്തരത്തിലൊരു സുരക്ഷ ഉറപ്പാക്കേണ്ടത്‌ സര്‍ക്കാരുകളുടെ കടമയാണ്.

ഡോ.തോമസ്‌ വര്‍ഗീസിന്റെ ഭക്ഷ്യ സുരക്ഷ അപകടത്തില്‍ എന്ന ലേഖനം 29-9-07 ല മാത്രുഭൂമി ദിനപത്രത്തില്‍ വരുകയുണ്ടായി. കുത്തക ഭീമന്‍ വരുന്നു വളഞ്ഞ വഴിയിലൂടെ എന്ന കേരള കൗമുദി ദിന പത്രത്തില്‍ ഇതേ തീയതിക്കുതന്നെ വരുകയുണ്ടായി. എന്തിന് വളഞ്ഞ വഴി അവരെ നേരായ വഴിയില്‍ വരാനനുവദിക്കുകയല്ലെ വേണ്ടത്‌?

“ഇത്രയും ഞാന്‍ റിലയന്‍സിന്‍ അനുകൂലമായി രേഖപ്പെടുത്തിയത്‌ ഒരു വിശദമായ ചര്‍ച്ചയുടെയും വിശകലനത്തിന്റെയും ആവശ്യം ഉള്ളതുകൊണ്ടാണ്. ”

എനിക്ക്‌ അഭിപ്രായമെന്ന നിലയില്‍ കിട്ടിിയ ഒരു മെയിലിലെ ഉള്ളടക്കം കൂടി ഇവിടെ ചേര്‍ക്കുന്നു.

ചന്ദ്രേട്ടന്

http://www.rediff.com/money/2007/jul/18binter.htm കൂടി നോക്കുക. കര്‍ഷകര്‍ റിലയന്‍സിന്റെ മഹാ SEZനെതിരെ സമരത്തില്‍. ഇങ്ങനെ ഒരു സംഭവവും നടക്കുന്നു എന്നത് പറയാന്‍ മാത്രമണീ ലിങ്ക്.

ഈ ഒറ്റ വാര്‍ത്ത/അഭിമുഖം പ്രത്യേക സാമ്പത്തിക മേഖലക്ക് എതിരാവാനുള്ള ന്യായീകരണമാകുമോ? ഇവിടേയും കര്‍ഷകര്‍ തന്നെയാണ് സമരത്തില്‍. കൂടുതല്‍ പഠനങ്ങളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിലാവും നാം തീരുമാനത്തിലെത്തുക.

ആ ലിങ്കില്‍ പറയുന്ന ഒരു പ്രധാന കാര്യം ഇവിടെ ഇടുന്നു.

When a company says it on record and in writing why don’t you believe them?

Do you believe the Ambanis? At present, the Maharashtra assembly’s Public Accounts Committee is scrutinising Reliance, Videocon and many other companies. The allegation is that because of these companies Maharashtra has lost Rs 70,000 crores. They have exploited the concessions given to them.

ഈ 70,000 കോടിയെന്നൊക്കെ ചുമ്മാ പറയുന്നതാണെന്ന് വിചാരിക്കാം. പക്ഷെ ചന്ദ്രേട്ടന്റെ പോസ്റ്റിന്റെ തുടക്കത്തിലെ ചോദ്യത്തില്‍ തന്നെ ഒരുത്തരമുണ്ട്.

“മാറി മറിയുന്ന സാഹചര്യങ്ങളും അഗോളവല്ക്കരണ നയങ്ങളും നമ്മെ റിലയന്‍സിന്റെ സേവനങ്ങളെ പ്രയോജന പ്രദമാക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നില്ലെ?”.

നിര്‍ബന്ധിതരാക്കുന്നു. ശരിയാണ്. ഈ നയങ്ങള്‍ വരുന്നത് തന്നെ അവര്‍ക്കു വേണ്ടിയാണെന്നും ഭൂരിഭാഗം പാവങ്ങള്‍ക്കും ആ നയങ്ങളുടെ ഒരു മെച്ചവും കിട്ടുന്നില്ലെന്നുമാണ് ആഗോളവല്ക്കരണ നയങ്ങളോട് എതിര്‍പ്പുള്ളവര്‍ പറയുന്നത്? പാവങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ് അനുസരിച്ച് ജീവിച്ചുകൊള്ളാന്‍. അത് തന്നെയല്ലെ ചന്ദ്രേട്ടന്റെ ചോദ്യത്തിലും ഉള്ളത്? വേറെ ഗതിയില്ലാ എന്ന തോന്നല്‍ ആ നയങ്ങള്‍ക്കനുകൂലമായ ഒരു വാദഗതിയായി മാറുന്നതില്‍ ഒരു പ്രശ്നം ഇല്ലേ? റിലയന്‍സ് അല്ലെങ്കില്‍ അതു പോലുള്ളവര്‍ ഉയര്‍ന്ന വില നല്കുന്ന വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യുക എന്നത് വളരെ എളുപ്പമല്ലേ? മാതൃഭൂമിയിലും ഉയര്‍ന്ന വില നല്കുന്നു എന്ന തരത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. കര്‍ഷകര്‍ രക്ഷപ്പെട്ടു എന്നാണ് തലക്കെട്ടും ഭാഷയും കണ്ടാല്‍ തോന്നുക. പക്ഷെ വരികള്‍ക്കിടയില്‍ “കമ്പനി അറിയിച്ചു”, “റിലയന്‍സ് വ്യക്തമാക്കി” എന്നൊക്കെ കാണാം. അവര്‍ വാങ്ങിയ പഴം പച്ചക്കറിയുടെ അളവും ഒരല്പം തമാശ ഉള്ളതാണ്. 150 കിലോ ഇടിച്ചക്കയും 3374 കിലോ മാങ്ങാ ഇഞ്ചിയും.

കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന മേഖലയാണ് ചെറുകിട വ്യാപാരം. 4 കോടിപ്പേര്‍ അതിലുണ്ട്. ഏതാണ്ട് 20 കോടി കുടുംബാംഗങ്ങളും. തങ്ങളുടെ ജീവിതോപാധി ഇല്ലാതാകുന്നതിര്‍ അവര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമല്ലേ? മുകളിലെ ലിങ്കിലെ കര്‍ഷകരും അത് തന്നെയല്ലേ ചെയ്യുന്നത്? പ്രത്യേക സാമ്പത്തിക മേഖലക്ക് നല്കുന്ന ഇളവുകളും സൌജന്യങ്ങളും പ്രത്യക്ഷമല്ല എന്നതുകൊണ്ടാണോ കുഴപ്പമില്ല എന്നു തോന്നുന്നത്? കോര്‍പ്പറേറ്റുകളും ഇത്തരം ഇളവുകളും ഒഴിവുകളും നേടിയിട്ട് തന്നെയാണ് രംഗത്ത് വരുന്നത്. ലെവല്‍ പ്ലേയിങ്ങ് ഫീല്‍ഡും ആരോഗ്യകരമായ മത്സരവുമൊക്കെ വെറും വാചകക്കസര്‍ത്ത് മാത്രമാണ്. ഫിക്കിയുടെ റീട്ടെയില്‍ പാക്കേജില്‍ അവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട ഒരു കാര്യം 10 വര്‍ഷത്തേക്കുള്ള 100% ടാക്സ് ഹോളിഡേ ആണ്. പിന്നെ തൊഴില്‍ നിയമങ്ങളിലെ അയവും മറ്റും. അവര്‍ക്കാവശ്യമായ തരത്തില്‍ കളമൊരുക്കിയിട്ടല്ലേ അവര്‍ വരുന്നത്?

കര്‍ഷകര്‍ രക്ഷപ്പെടും എന്ന് ഉറപ്പുണ്ടോ? ഇതേ ആളുകള്‍ തന്നെയല്ലേ കോര്‍പ്പറേറ്റ് ഫാമിങ്ങിനു വേണ്ടിയും മുന്നോട്ട് വന്നിട്ടുള്ളത്? കര്‍ഷകന്‍ കാര്‍ഷിക ജോലിക്കാരനാകുന്ന ഒരു അവസ്ഥ ഇതുമൂലം ഉണ്ടാകില്ലേ?

ഈ വശങ്ങളും പരിഗണിക്കണം എന്ന് അഭിപ്രായമുണ്ട്..

9 comments to നമുക്കെന്തിന് റിലന്‍സിനോട്‌ ശത്രുത?

 • marichan

  മാഷേ,
  ഉപഭോക്താക്കള്‍ റിലയന്‍സിനെ അനുകൂലിക്കുകയാണ് വേണ്ടത് എന്നു തന്നെ തോന്നുന്നു. നല്ല സാധനം മിതമായ വിലയില്‍ കിട്ടുക എന്നതു തന്നെയാണ് ഏത് ഉപഭോക്താവിന്റെയും ആവശ്യം. ചെറുകിട വിപണരംഗത്തേയ്ക്ക് പുതിയ ഒട്ടേറെ പ്രത്യേകതകളുമായാണ് റിലയന്‍സും മറ്റും വരുന്നതെന്നു കാണാം.

  മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിനെ ഒരു വിഭാഗം വ്യാപാരികള്‍ എതിര്‍ത്തതു പോലെയാവും ഈ സമരത്തിന്റെയും ഫലം. മാര്‍ജിന്‍ ഫ്രീ വന്നാല്‍ ചെറുകിട വ്യാപാരികളുടെ കച്ചവടം പൂട്ടുമെന്നായിരുന്നു പഴയ പല്ലവി. അങ്ങനെ പൂട്ടിപ്പോയ ആരുടെയും കഥ കേള്‍ക്കാനുമില്ല.

  വന്‍കിട വ്യാപാരികളുടെ ഭീതി ചെറുകിടക്കാരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് വ്യാപാരി വ്യവസായി നേതൃത്വം. രാഷ്ട്രീയകക്ഷികളാകട്ടെ വന്‍കിടക്കാരന്റെ സമ്പത്തിനെയും ചെറുകിടക്കാരന്റെ വോട്ടിനെയും ഒരേ സമയം സ്വന്തം പോക്കറ്റിലാക്കാന്‍ ശ്രമിക്കുന്നു.

  ഇന്നല്ലെങ്കില്‍ നാളെ റിലയന്‍സ് യാഥാര്‍ത്ഥ്യമാകും. ആകണം. അത് ഉപഭോക്താവിന്റെ ആവശ്യമാണ്.

 • ചന്ദ്രേട്ടാ ഇത് പണ്ട് മുതലേ ഞാന്‍ പറയുന്നതാ. എന്നാല്‍ ഇവിടത്തെ വ്യാജ നേതാക്കള്‍ പറഞ്ഞത് ആദ്യം കര്‍ഷകര്‍ക്ക് നല്ല വിലകിട്ടും ഒപ്പം ഉപഭോക്താവിന് വിലക്കുറവും. അപ്പോള്‍ മറ്റ് ആള്‍ക്കാരെല്ലാം പതിയെ ഇല്ലാണ്ടായാല്‍ റിലയന്‍സ് കാര്‍ഷകോല്പന്നങ്ങള്‍ക്ക് വിലകുറക്കും. അങ്ങനെ നമ്മളെ സമ്മര്‍ദ്ദത്തിലാക്കി കുറഞ്ഞ വിലക്ക് സാധനങ്ങള്‍ കൊടുപ്പിക്കും എന്ന്.

  മറ്റ് ചിലര്‍ പറഞ്ഞത് ഇവിടെ ഇവര്‍ ആദ്യം നല്ല വില കര്‍ഷകര്‍ക്ക് നല്‍കും എന്നിട്ട് വിലക്കയറ്റം സ്ര്‌ഷ്ടിക്കും. അപ്പോള്‍ ഇറക്കുമതിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പിന്നെ പതിയേ ഇവിടുത്തെ ക്ര്‌ഷി നിലക്കും. ഭാരതം ആഗോള കമ്പോള ശക്തികളുടെ പിടിയിലാകും എന്നൊക്കെ

 • ചന്ദ്രേട്ടാ, ഞാനും ചന്ദ്രേട്ടന്റെ ചിന്താഗതിയില്‍ തന്നെയാണ് ചിന്തിക്കുന്നതും. കുറച്ച് കാലം മുന്‍പ് മാധ്യമം പത്രത്തില്‍ ഇതിനെ കുറിച്ച് ഒരു ലേഖന പരമ്പര തന്നെ ഉണ്ടായിരുന്നു. അതില്‍ പറഞ്ഞത്, റിലയന്‍സ്, ബിഗ് ബസാര്‍ മുതലായ കുത്തക കമ്പനികള്‍ വന്നാല്‍ പ്രധാനമായും ബാധിക്കുന്നത് ചെറുകിട വ്യാപാരികളെയാണ്. പിന്നെ കാല ക്രമേണ വിപണി കൈയ്യടക്കിയാല്‍ അത് കര്‍ഷകര്‍ക്ക് തന്നെ വിനയായി തീരുമെന്നൊക്കെ വായിച്ചു. അതായത്, കര്‍ഷരുടെ അടുത്ത് നിന്ന് കൂടിയ വിലക്ക സാധനങ്ങള്‍ വാങ്ങുന്നുവെങ്കിലും കാലക്രമേണ റിലയന്‍സ് മുതലായ വന്‍‌കിടക്കാര്‍ പിന്നീട് വിപണിയില്‍ ശക്തമായ സാന്നിധ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് ആദ്യം നല്‍കിയ ആനുകൂല്യങ്ങളൊന്നും നല്‍കില്ല എന്ന് പറയുന്നു. എന്ത് തന്നെ ആയാലും വ്യാപാരി വ്യവസായി ഏകോപന സമിതിയൊക്കെ ഇപ്പോള്‍ ഒച്ചപ്പാടുണ്ടാക്കുന്നത് തട്ടിപ്പാണെന്നാണ് എന്റെ പക്ഷം. അതിന് ഏറ്റവും വലിയ ഉദാഹാരണം, വ്യാജ സി.ഡി റെയ്‌ഡും അതിനെ തുടര്‍ന്ന് അവര്‍ ഉയര്‍ത്തിയ കോലാഹലങ്ങളും തന്നെ. മോസര്‍ബെയര്‍ എന്ന വന്‍‌കിട സി.ഡി നിര്‍മാതാക്കളുമായി കാരാറില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് ഈ അങ്കമൊക്കെ നടന്നത് എന്ന് ഈ അടുത്താണ് പുറത്ത് വന്നത്. ആ കരാറില്‍ ഒപ്പിട്ടിരിക്കുന്നത് തന്നെ വ്യാപാരി വ്യവസായി എകോപന സമിതി ഭാരവാഹികളില്‍ ഒരളായ നാസിമുദ്ധീനും..റിലയന്‍സുമായുള്ള സമരവും ഇത് പോലെ അവസാനിക്കുവാനെ തരമുള്ളു..അവസാനം നമ്മള്‍ പൊട്ടന്മാരാകുകയും ചെയ്യും.

 • അങ്കില്‍

  കര്‍ഷകന്റെ ഉല്‍പന്നം ഒരു നാലഞ്ച്‌ കൈയ്യെങ്കിലും മറിഞ്ഞതിന്‌ശേഷമായിരിക്കും സാധാരണ വില്‍പനകേന്ദ്രത്തിലെത്തുന്നത്‌. ലാഭമെല്ലാം ഇടനിലക്കാരന്‌. റലയന്‍സ്‌കാര്‍ നേരിട്ട്‌ കര്‍ഷകന്റെ കൈയ്യില്‍ നിന്നും വാങ്ങിയതുകൊണ്ടുള്ള കര്‍ഷക്ന്റെ മെച്ചമാണ്‌ വിമതന്‍ കാണിച്ച ലിങ്കില്‍ നാം കാണുന്നത്‌. സൂപ്പര്‍സ്റ്റോറുകള്‍ വരുന്നതിന്റെ മെച്ചങ്ങളിലൊന്ന്‌ ഇതു തന്നെയാണ്‌.

  പക്ഷേ, ഇതെത്രനാള്‍ തുടരും. താമസിയാതെ ഇടനിലക്കാരും, ചെറുകിടകച്ചവടക്കാരും ഇല്ലാതാകും. റിലയന്‍സിനെപോലെ വേറൊരു സൂപ്പര്‍സ്റ്റോര്‍ കൂടി വന്നില്ലെങ്കില്‍, നിലവിലുള്ളവന്‍ പിടിമുറുക്കും. പിന്നെ പിന്നെ അവന്‍ പറയുന്ന വില. എന്തുല്‍പാദിപ്പിക്കണമെന്നുപോലും കര്‍ഷകന്‌ തീരുമാനിക്കാന്‍ പറ്റാതാകും.

  ഉപഭോക്താവിന്‌ മെച്ചം തന്നെയായിരിക്കും, അല്ലേ?(ഇടനിലക്കാരനുള്ളതിനേക്കാളും

  എന്റെ പോസ്റ്റിലെ 88 മത്‌ കമന്റായി വിമതന് ഞാന്‍ നല്‍കിയ മറുപടിയാണ് മുകളില്‍ എഴുതിയത്‌. അതിന് വിമതന്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

  “അങ്കിള്‍, താങ്കള്‍ ഇങിനെ എഴുതി: “പക്ഷേ, ഇതെത്രനാള്‍ തുടരും. താമസിയാതെ ഇടനിലക്കാരും, ചെറുകിടകച്ചവടക്കാരും ഇല്ലാതാകും. റിലയന്‍സിനെപോലെ വേറൊരു സൂപ്പര്‍സ്റ്റോര്‍ കൂടി വന്നില്ലെങ്കില്‍, നിലവിലുള്ളവന്‍ പിടിമുറുക്കും. പിന്നെ പിന്നെ അവന്‍ പറയുന്ന വില. എന്തുല്‍പാദിപ്പിക്കണമെന്നുപോലും കര്‍ഷകന്‌ തീരുമാനിക്കാന്‍ പറ്റാതാകും.”

  മേല്‍പ്പറഞ്ഞത് ഒരു ഭീതി മാത്രമാണ്. റിലയെന്‍സ് എന്ന ഒരു കമ്പനി മാത്രമല്ല, ഇന്ത്യില്‍ റീട്ടൈല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. (എതിര്‍പ്പ് മുഴുവന്‍ റിലയെന്‍സിന് നേരേ ആണ് എന്നുള്ളത് വേറേ കാര്യം). ഇന്ത്യയിലെയും, വിദേശത്തെയും, ഒരുപാട് വലിയ കമ്പനികള്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര രംഗത്തേക്ക് പ്രവേശിക്കാന്‍, ശ്രമിക്കുന്നുണ്ട്, അല്ലെങ്കില്‍ ഇതിനകം പ്രവേശിച്ച് കഴിഞ്ഞിട്ടുണ്ട്, അതു കൊണ്ട് തന്നെ റിലയന്‍സോ, മറ്റേതെങ്കിലും കമ്പനിയോ ഒരു കുത്തകയാവും എന്നത് അടിസ്ഥാനമില്ലാത്ത ഭീതി മാത്രമാണ്. ഇത്രയധികം കമ്പനികള്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് തുടങുമ്പോള്‍, കര്‍ഷകരില്‍ നിന്ന് നല്ല ഉല്പന്നങള്‍ സംഭരിക്കാന്‍ അവര്‍ തമ്മില്‍ മത്സരിച്ച് തുടങുമ്പോള്‍ , കര്‍ഷകര്‍ക്ക് ഇന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ലഭിക്കാനാണ് സാധ്യത. മാ‍ത്രവുമല്ലാ, കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് കടന്ന് വരുന്നതോടെ ഉപഭൊക്താക്കള്‍ക്കും, നല്ല ഉല്പന്നങള്‍, വൈവിധ്യമുള്ള ഉലപ്പനങള്‍, കുറഞ്ഞ വിലയ്ക്ക് ലഭിക്കാനുള്ള സാ‍ാധ്യതയും കൂടുന്നു“

  ഇതിന് ഞാന്‍ നല്‍കിയ മറുമടിയും കൂടി ഇവിടെഴുതിയാല്‍ എന്റെയും വിമതന്റെയും അഭിപ്രായമായെന്നു തോന്നുന്നു.

  പ്രീയ വിമതന്‍: ലാഭേച്ഛയോടെ വരുന്ന ഈ റീട്ടേയില്‍ ഭീമന്മാര്‍ പരസ്പരം മത്സരിക്കുന്നതിന്‌ പകരം സഹകരിച്ച്‌ സംഘടിക്കുമെന്നതാണ്‌ കണ്ടുവരുന്നത്‌. അതോടെ കര്‍ഷകരുടെ ആപ്പീസും പൂട്ടും. ഇടനിലക്കാരില്ലാത്തതുകൊണ്ട്‌ കര്‍ഷകനും വിലകൂടുതല്‍ കിട്ടിയേക്കും. എത്രകൊടുക്കണം, എന്തുകൊടുക്കണം എപ്പോ കൊടുക്കാണം ഇവയെല്ലാം തീരുമാനിക്കുന്നത്‌ മേല്‍പ്പറഞ്ഞ മുതലാളി കൂട്ടായ്ം ആയിരിക്കും. അത്‌ ഭാവിയില്‍ ദോഷം ചെയ്യില്ലേ?

  ഓ.ടോ: ഇങ്ങനെ ചെയ്തതുകൊണ്ട്‌ വിമതന് ഇഷ്ടക്കേടുണ്ടാകുമോ എന്തോ.

 • ചന്ദ്രേട്ടന്‍ ഈ ലിങ്ക് കൂടി നോക്കുക. കര്‍ഷകര്‍ റിലയന്‍സിന്റെ മഹാ SEZനെതിരെ സമരത്തില്‍. ഇങ്ങനെ ഒരു സംഭവവും നടക്കുന്നു എന്നത് പറയാന്‍ മാത്രമണീ ലിങ്ക്.

  ഈ ഒറ്റ വാര്‍ത്ത/അഭിമുഖം പ്രത്യേക സാമ്പത്തിക മേഖലക്ക് എതിരാവാനുള്ള ന്യായീകരണമാകുമോ? ഇവിടേയും കര്‍ഷകര്‍ തന്നെയാണ് സമരത്തില്‍. കൂടുതല്‍ പഠനങ്ങളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിലാവും നാം തീരുമാനത്തിലെത്തുക.

  ആ ലിങ്കില്‍ പറയുന്ന ഒരു പ്രധാന കാര്യം ഇവിടെ ഇടുന്നു.

  When a company says it on record and in writing why don’t you believe them?

  Do you believe the Ambanis? At present, the Maharashtra assembly’s Public Accounts Committee is scrutinising Reliance, Videocon and many other companies. The allegation is that because of these companies Maharashtra has lost Rs 70,000 crores. They have exploited the concessions given to them.

  ഈ 70,000 കോടിയെന്നൊക്കെ ചുമ്മാ പറയുന്നതാണെന്ന് വിചാരിക്കാം. പക്ഷെ ചന്ദ്രേട്ടന്റെ പോസ്റ്റിന്റെ തുടക്കത്തിലെ ചോദ്യത്തില്‍ തന്നെ ഒരുത്തരമുണ്ട്.

  “മാറി മറിയുന്ന സാഹചര്യങ്ങളും അഗോളവല്‍ക്കരണ നയങ്ങളും നമ്മെ റിലയന്‍സിന്റെ സേവനങ്ങളെ പ്രയോജന പ്രദമാക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നില്ലെ?“.

  നിര്‍ബന്ധിതരാക്കുന്നു. ശരിയാണ്. ഈ നയങ്ങള്‍ വരുന്നത് തന്നെ അവര്‍ക്കു വേണ്ടിയാണെന്നും ഭൂരിഭാഗം പാവങ്ങള്‍ക്കും ആ നയങ്ങളുടെ ഒരു മെച്ചവും കിട്ടുന്നില്ലെന്നുമാണ് ആഗോളവല്‍ക്കരണ നയങ്ങളോട് എതിര്‍പ്പുള്ളവര്‍ പറയുന്നത്? പാവങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ് അനുസരിച്ച് ജീവിച്ചുകൊള്ളാന്‍. അത് തന്നെയല്ലെ ചന്ദ്രേട്ടന്റെ ചോദ്യത്തിലും ഉള്ളത്? വേറെ ഗതിയില്ലാ എന്ന തോന്നല്‍ ആ നയങ്ങള്‍ക്കനുകൂലമായ ഒരു വാദഗതിയായി മാറുന്നതില്‍ ഒരു പ്രശ്നം ഇല്ലേ? റിലയന്‍സ് അല്ലെങ്കില്‍ അതു പോലുള്ളവര്‍ ഉയര്‍ന്ന വില നല്‍കുന്ന വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യുക എന്നത് വളരെ എളുപ്പമല്ലേ? മാതൃഭൂമിയിലും ഉയര്‍ന്ന വില നല്‍കുന്നു എന്ന തരത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. കര്‍ഷകര്‍ രക്ഷപ്പെട്ടു എന്നാണ് തലക്കെട്ടും ഭാഷയും കണ്ടാല്‍ തോന്നുക. പക്ഷെ വരികള്‍ക്കിടയില്‍ “കമ്പനി അറിയിച്ചു”, “റിലയന്‍സ് വ്യക്തമാക്കി“ എന്നൊക്കെ കാണാം. അവര്‍ വാങ്ങിയ പഴം പച്ചക്കറിയുടെ അളവും ഒരല്പം തമാശ ഉള്ളതാണ്. 150 കിലോ ഇടിച്ചക്കയും 3374 കിലോ മാങ്ങാ ഇഞ്ചിയും.

  കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന മേഖലയാണ് ചെറുകിട വ്യാപാ‍രം. 4 കോടിപ്പേര്‍ അതിലുണ്ട്. ഏതാണ്ട് 20 കോടി കുടുംബാംഗങ്ങളും. തങ്ങളുടെ ജീവിതോപാധി ഇല്ലാതാകുന്നതില്‍ അവര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമല്ലേ? മുകളിലെ ലിങ്കിലെ കര്‍ഷകരും അത് തന്നെയല്ലേ ചെയ്യുന്നത്? പ്രത്യേക സാമ്പത്തിക മേഖലക്ക് നല്‍കുന്ന ഇളവുകളും സൌജന്യങ്ങളും പ്രത്യക്ഷമല്ല എന്നതുകൊണ്ടാണോ കുഴപ്പമില്ല എന്നു തോന്നുന്നത്? കോര്‍പ്പറേറ്റുകളും ഇത്തരം ഇളവുകളും ഒഴിവുകളും നേടിയിട്ട് തന്നെയാണ് രംഗത്ത് വരുന്നത്. ലെവല്‍ പ്ലേയിങ്ങ് ഫീല്‍ഡും ആരോഗ്യകരമായ മത്സരവുമൊക്കെ വെറും വാചകക്കസര്‍ത്ത് മാത്രമാണ്. ഫിക്കിയുടെ റീട്ടെയില്‍ പാക്കേജില്‍ അവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട ഒരു കാര്യം 10 വര്‍ഷത്തേക്കുള്ള 100% ടാക്സ് ഹോളിഡേ ആണ്. പിന്നെ തൊഴില്‍ നിയമങ്ങളിലെ അയവും മറ്റും. അവര്‍ക്കാവശ്യമായ തരത്തില്‍ കളമൊരുക്കിയിട്ടല്ലേ അവര്‍ വരുന്നത്?

  കര്‍ഷകര്‍ രക്ഷപ്പെടും എന്ന് ഉറപ്പുണ്ടോ? ഇതേ ആളുകള്‍ തന്നെയല്ലേ കോര്‍പ്പറേറ്റ് ഫാമിങ്ങിനു വേണ്ടിയും മുന്നോട്ട് വന്നിട്ടുള്ളത്? കര്‍ഷകന്‍ കാര്‍ഷിക ജോലിക്കാരനാകുന്ന ഒരു അവസ്ഥ ഇതുമൂലം ഉണ്ടാകില്ലേ?

  ഈ വശങ്ങളും പരിഗണിക്കണം എന്ന് അഭിപ്രായമുണ്ട്..

 • ഇന്നത്തെ പത്രത്തില്‍‍ വായിച്ചു. യു.പി യിലേയും ഒറിസ്സയിലേയും ഗവണ്മെന്‍റിന്‍റെ എതിര്‍‍ നിലപാടു മൂലം റിലയന്‍സു് ഈ സ്റ്റേറ്റുകളിലെ റിട്ടെയില്‍‍ പരിപാടി നിര്‍ത്തുന്നു. 10000 തോളം ആളുകളുടെ തൊഴില്‍‍ ഇതു മൂലം നഷ്ടമാകുമെന്നും Times of India lucknow edition എഴുതിയിരുന്നു.

 • എനിക്ക്‌ റിലയന്‍സിനോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല ഈ പോസ്റ്റിട്ടത്‌. മറിച്ച്‌ ഒരു ജനാതിപത്യ രാജ്യത്ത്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കേണ്ട നീതി ലഭിക്കാത്തതുകൊണ്ടാണ്. കര്‍ഷകര്‍ വായ്പയെടുത്ത്‌ ക്ര്ഷിചെയ്ത്‌ കടം കയറി ആത്മഹത്യകള്‍ ചെയ്യുന്നത്‌ നാം കണ്ടതാണ്. വായ്പകള്‍ കൊടുക്കുന്നതോ വലത്‌, ഇടത്‌,മൂന്നാം മുന്നണികള്‍ ലാഭം കൊയ്യുന്ന കാര്‍ഷിക വികസന ബാങ്കുകളും. അതുമ് താണ പലിശയ്ക്ക്‌ നബാര്‍ഡില്‍ നിന്ന്‍ ലഭിക്കുന്നതും. റിലന്‍സാണ് വായ്പയെടുക്കുന്നതെങ്കില്‍ അതിന്റെ നല്ലൊരു ശതമാനം എഴുതി തള്ളും. കര്‍ഷക ആത്മഹത്യകളില്‍ ദുഖം പ്രകടിപ്പിക്കുകയും അതേ സമയം വലിയൊരു ജന വിഭാഗമായ ഉപഭോക്താക്കളെ പിഴിഞ്ഞെടുക്കുകയും ചെയ്യുന്ന തെറ്റായ നയം ഒരിക്കലും തിരുത്തപ്പെടുമെന്ന വിശ്വാസം എനിക്കില്ല. എന്നിരുന്നാലും സത്യം വെളിച്ചം കാണണമെന്ന ആഗ്രഹം എനിക്കുണ്ട്‌. തിരുവനന്തപുരം നഗരത്തില്‍ ഭരിക്കുന്ന കോര്‍പ്പറേഷന്‍ അറിയാതെ റിലയന്‍സിന്റെ വില്പനശാല തുറക്കുവാനോ അതിനായി സജ്ജീകരണങ്ങള്‍ ഒരുക്കുവാനോ കഴിയുമോ? എന്നാല്‍ അതൊക്കെ ഇവിടെ നടക്കുമ്പോള്‍ എന്താണ് ഒരു സാധാരണ പൗരന്‍ മനസിലാക്കേണ്ടത്‌? റിലയന്‍സിന് കോടികള്‍ കൈക്കൂലി കൊടുക്കുവാന്‍ കഴിയും അതും നമ്മുടെ പണം. അവരെ എതിര്‍ത്ത്‌ സമരം ചെയ്ത്‌ വിലപേശലാണോ അതോ ഉദ്‌പാദകനെയും ഉപഭോക്താവിനെയും പിഴിയലാണോ ഇവിടെ നടക്കുക.
  എന്റെ ചോദ്യം ശാശ്വത പരിഹാരമെന്ന നിലയില്‍ റിലയന്‍സ്‌ ചെയ്യുന്നതുപോലെ സര്‍ക്കാര്‍ സംവിധാനത്തിന് ചെയ്യാന്‍ കഴിയുമോ?

 • പണക്കാരൊക്കെ പാവപ്പെട്ടവരെ ചൂഷണം ചെയ്തല്ലേ കാശുണ്ടാക്കുന്നതു്. കോടികള്‍ എന്തു് ചെയ്യണമെന്നറിയാത്ത അംബാനിമാര്‍ക്കു് ഇനി ചെറുകിട കച്ചവടക്കാരെ പൂട്ടിക്കണമെന്നു് എന്താ ഇത്ര വാശി. അവരും കുറച്ചു് ചൂഷണം ചെയ്തോട്ടന്നേ. എത്ര വില കൂടിയാലും നമ്മള്‍ ഒന്നും വെച്ചുണ്ടാക്കി തിന്നുകയില്ല, കായ് കൊടുത്തു് മേടിച്ചു് തിന്നും, വിഷമാണെങ്കില്‍ പോലും. കുറ്റം പറയാനാണല്ലോ സര്‍ക്കാരിനെ വെച്ചിരിക്കുന്നതു്.
  കര്‍മ്മം !

 • vinu

  karshakanil ninnum kuray per pankittu thinnathu ottaku thattanulla vakra budhiyonuumalaa rillaiansntethu.verum janasevanam mathra manu laksyam!.Indians ennal manthans thannay. velichamundenkilum iruttathu nadakunna pedithoorikal.