Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കര്‍ഷകരോട് എന്തിനീ ശത്രുത

ഭൂനിയമം നടപ്പിലാക്കിയപ്പോഴും, കര്‍ഷകന്റെ തുണ്ടുഭൂമി പൊന്നുംവിലയ്ക്കെടുക്കുമ്പോഴും, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുമ്പോഴും, രാസവളങ്ങളും കള കുമിള്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോഴും, വില്ലേജ് ഓഫീസുകളില്‍ കരമടയ്ക്കുമ്പോഴും, ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് കാര്‍ഷികോത്പന്ന കയറ്റുമതി ഇറക്കുമതികള്‍ നടക്കുമ്പോഴും തുടങ്ങി അനേകം മേഖലകളില്‍ കര്‍ഷകന്‍ കബളിപ്പിക്കപ്പെടുകയാണ്. എലിയെക്കൊല്ലുവാന്‍ ഉപയോഗിക്കുന്ന വിഷങ്ങളൊക്കെയും പക്ഷിമൃഗാദികളിലും മനുഷ്യനിലും എത്തിച്ചേരുന്നു. സംഘടിതരായ തൊഴിലാളി വര്‍ഗത്തെ നയിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ത്തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളൊന്നും തന്നെ അഴിമതി വിരുദ്ധ നിലപാടുകള്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ എടുത്ത ചരിത്രം തന്നെ നിലവിലില്ല. ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളി വേതനവും ഇരുപതിരട്ടിയായി വര്‍ദ്ധിച്ചു. അതിന് കാരണം പറയുന്നത് നിത്യോപയോഗ സാധനവില വര്‍ദ്ധനയാണ്. എന്നാല്‍ ഏത് നിത്യോപയോഗസാധന വിലയാണ് ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് ഇത്രയധികം വില വര്‍ദ്ധനയുണ്ടാക്കിയത്? നിത്യോപയോഗസാധനങ്ങളില്‍ പ്രധാനമായ അരിയുടെ വില കിലോയ്ക്ക് ഒരു രൂപയും രണ്ട് രൂപയുമായി താഴുമ്പോള്‍ ന്യായമായും ചോദിക്കാവുന്നതാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളിവേതനവും എത്ര താണു എന്ന്.
ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ തങ്ങളുടെ ഭാര്യയെ വിറ്റതായുള്ളതും, സര്‍ക്കാര്‍ ആവശ്യത്തിനെന്ന് പറഞ്ഞ് താണവിലയ്ക്ക് കൃഷിഭൂമി പൊന്നുംവിലയ്ക്കെടുത്ത് സ്വകാര്യവ്യക്തികള്‍ക്ക് കൂടിയ വിലയ്ക്ക് കൈമാറുന്നതും, അതിനെതിരെ കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ കൊന്നൊടുക്കുന്നതും ആയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴും നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലെ? മുംബെയില്‍ ചേരിനിവാസികളെ ഒഴിപ്പിച്ച് പൊന്നും വിലയ്ക്കെടുക്കുവാനുള്ള ശ്രമത്തിനെതിരെ നടക്കുന്ന സമരവും ശ്രദ്ധേയമാണ്.
അന്നാ ഹസാരെ തുടങ്ങിവെച്ച ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ വമ്പന്മാരെ ലക്ഷ്യമിടുമ്പോള്‍ സാധാരണക്കാരായ ജനത്തെ കൊള്ളയടിക്കുന്നവരെ നിലയ്ക്ക് നിറുത്തുവാന്‍ ആരെയാണ് സമീപിക്കേണ്ടത്? പരസ്യങ്ങള്‍ കൊടുക്കുന്ന വ്യവസായികളെയും കോര്‍പ്പറേറ്റുകളെയും അഴിമതിക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെയും സംരക്ഷിവാന്‍ മാധ്യമപ്പടതന്നെ രംഗത്തുണ്ട്. ബ്ലോഗുകളും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ഒരു പരിധിവരെയെങ്കിലും നീതി പുലര്‍ത്തുവാന്‍ അല്ലെങ്കില്‍ സത്യം വിളിച്ചു പറയുവാന്‍ അവസരമൊരുക്കുന്നുണ്ട്. അവിടെയും അഴിമതിക്കാരുടെ ഏജന്റുമാര്‍ ശക്തമായി രംഗത്തുണ്ട്. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളാണ് സംഘടിത ശക്തി എന്ന് പ്രചരിപ്പിക്കുന്ന വ്യക്തിഗത പ്രൊഫൈലുകള്‍ ഒറ്റപ്പെട്ടുപോകുന്ന ശബ്ദങ്ങളെ വേട്ടയാടുന്ന കാഴ്ചയും വിരളമല്ല. ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന അഴിമതിയും ഗുണ്ടായിസവും തടയുവാന്‍ പോലീസിനോ കോടതിക്കോ കഴിയാതെ പോകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.
നല്ലയിനം വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ഉത്പാദിപ്പിക്കുവാനും അവ സൂക്ഷിച്ചു വെയ്ക്കുവാനും, ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുവാനും ഉള്ള അവകാശവും സ്വാതന്ത്ര്യവും കര്‍ഷകനുണ്ടായിരുന്നു. ഇന്ന് അതു ഭീഷണി നേരിടുകയാണ് ജനിതകമാറ്റം വരുത്തിയും. വിത്തുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തിയും മറ്റും. പലരീതിയിലും കൃഷി ലാബകരമല്ലാതാക്കി മാറ്റിയതിലൂടെ തരിശ് ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കുന്നു. മൃഗ പരിപലനത്തിന്  പലതരം ബുദ്ധിമുട്ടുകള്‍ കര്‍ഷകര്‍ നേരിടുന്നു. നെല്‍പ്പാടങ്ങള്‍ നികത്തിലൂടെയും വന നശീകരണത്തിലൂടെയും കാലാവസ്ഥാ വ്യതിയനത്തിന് കാരണമായി. അതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടമായത് പലതരം കൃഷികളാണ്.  കൃഷി നശിക്കുന്നതിലൂടെ ശുദ്ധമായ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. റീയല്‍ എസ്റ്റേറ്റുകളുടെ വര്‍ച്ച ഭൂമിയുടെ വില വര്‍ദ്ധിപ്പിക്കുകയും കര്‍ഷകന്റെ അനന്തരാവകാശികള്‍ക്ക് കൈമാറുവാന്‍ ഭീമമായ രജിസ്ട്രേഷന്‍ ഫീ നല്‍കേണ്ട ഭാരവും കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നു. എലികളിലാണ് മരുന്നു നിര്‍മ്മാണത്തിനായുള്ള പരീക്ഷണങ്ങള്‍ ഏറെയും നടക്കുന്നത്. അപ്പോള്‍ എലിയെക്കൊല്ലാന്‍ വിഷമുപയോഗിച്ചാലോ? വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷനെ വീണ്ടും എലിവിഷ വിതരണ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ഭക്ഷ്യോത്പാദന വര്‍ദ്ധനവിനും പ്രയോജനപ്രദമാവും വിധം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇന്ത്യയിലും ഭക്ഷ്യ സുരക്ഷ അപകടത്തില്‍ എന്ന് ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കാനിടയുള്ളവയായി സംഘടന ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷംകൊണ്ട് ആഗോള ഭക്ഷ്യ വില ഇരട്ടിയായി എന്നാണ് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. വരുന്ന 20 വര്‍ഷവും ഈ രീതി തുടരുമെന്നാണ് ഓക്‌സ്ഫാമിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓക്സ്ഫാമിന് കാര്‍ഷികമേഖലയില്‍ മെച്ചപ്പെട്ട ശമ്പളത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?

If anybody can translate this post from Malayalam to English may be helpful

Comments are closed.