വേര്‍ഡ് പ്രസ്സ് ഉപയോഗിക്കുന്ന ബ്ലോഗര്‍മാരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇതിന്റെ പ്രത്യേകതകളെപ്പറ്റി വിവരിക്കുകയാണ് ഈ പോസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഒരു ബ്ലോഗില്തന്നെ വിവിധ വിഷയങ്ങള്‍ പോസ്റ്റുചെയ്യാന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ വേര്‍ഡ് പ്രസിന്റെ മഹത്വം പറയുവാന്‍ അനേകം പോസ്റ്റുകള്‍ തന്നെ വേണ്ടിവരും.
എല്ലാ ചിത്രങ്ങളിലും ക്ലിക്ക് ചെയ്താല്‍ പൂര്‍ണ രൂപത്തില്‍ കാണാന്‍ കഴിയും.
ആദ്യമായി ഡാഷ്ബോര്‍ഡ് എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാം.
ഡാഷ്ബോര്‍ഡില്‍ പുതിയ പോസ്റ്റുകളും കമെന്റുകളും കാണുവാന്‍ കഴിയും. പ്രത്യേകതരം കണക്കെടുപ്പിലൂടെ അതാത് ദിവസത്തെ മെച്ചപ്പെട്ട വേര്‍ഡ് പ്രസ് ബ്ലോഗുകള്‍, വേര്‍ഡ് പ്രസിനുള്ളിലെ മെച്ചപ്പെട്ട പോസ്റ്റുകള്‍, വളരെ വേഗം വളരുന്ന ബ്ലോഗുകള്‍ മുതലായവ കാണുവാന്‍ കഴിയും. കൂടാതെ പുതുതായി വരുന്ന ബ്ലോഗര്‍മാരെയും മനസിലാക്കാം.
ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സില്‍ ചെന്നാല്‍ എവിടെനിന്നെല്ലാമാണ് ബ്ലോഗില്‍ വന്നത് ഏതെല്ലാം പോസ്റ്റുകള്‍ എത്രപേര്‍ വായിച്ചു മുതലായവയും കാണാം. കൂടാതെ എന്തെല്ലാം സെര്‍ച്ച് വേര്‍ഡുകളാണ് ഈ പേജില്‍ കൊണ്ടുവന്നെത്തിച്ചത് ഏതെല്ലാം പേജുകളിലേയ്ക്കാണ് ക്ലിക്ക് ചെയ്തിരിക്കുന്നത് എന്നും കാണാം. ഈ പേജില്‍ മുകളില്‍ ഒരു മാസത്തെ സന്ദര്‍ശകരുടെ എണ്ണം കാണിക്കുന്ന ഒരു ഗ്രാഫും ഉണ്ട്. വേര്‍ഡ് പ്രസ്സിന്റെ ഒരു പ്രത്യേകത ലോഗിന്‍ ചെയ്ത് സ്വയം സന്ദര്‍ശിക്കുന്നത് കണക്കാക്കതെ മറ്റ് സന്ദര്‍ശകരുടെ എണ്ണം കൃത്യമായി കാണിക്കുന്നു എന്നതാണ്. വെബ് കൌണ്ടറുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തുമ്പോള്‍ എത്രയില്‍ നിന്ന് തുടങ്ങണം എന്ന് ചോദിക്കാറുണ്ട്. തുറ്റക്കം ആയിരമോ പതിനായിരമോ ആയി തെരഞ്ഞെടുക്കുവാന്‍ കഴിയുന്ന വിധം.
ഉദാഹരണത്തിന് ചിത്രത്തില്‍ നോക്കിയാല്‍ ഒരു ക്ലിക്ക് അഞ്ചലി ഓള്‍ഡ് ലിപി ഡൌണ്‍ ലോഡ് ചെയ്യുകയും ചെയ്തതായി കാണാം. ഇത്തരം സവിശേഷതകള്‍ ബ്ലോഗറില്‍ ഇല്ല എന്നതാണ് വാസ്തവം. ഇത് കൂടാതെ ധാരാളം വേറെയും സവിശേഷതകള്‍ വേര്‍ഡ് പ്രസിനുണ്ട്. ഈ പേജില്‍ നിന്നും ഏത് ലിങ്കിലേയ്ക്കാണ് പോയതെന്ന് മനസിലാക്കുവാന്‍ കഴിയും.
വാര്‍ത്തകള്‍ എന്ന ടാഗ് ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന എന്റെ പേജ് ശ്രദ്ധിക്കുക. ആ പേജില്‍ നിന്നും ടെക്നോരതി, ഐസ് റോക്കറ്റ്, വിങ്ക്, ഡെലീഷ്യസ് എന്നീ പേജുകളിലേയ്ക്കും ഈ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലഭ്യമാകും. ഈ ടാഗുമായി ബന്ധപ്പെട്ട മറ്റ് ടാഗുകളും ലഭ്യമാണ്. ഈ ടാഗിനെ ആര്.എസ്.എസിലൂടെ പിന്തുടരുവാനും വകുപ്പുണ്ട്. എഡിറ്റിംഗ് പേജില്‍തന്നെ വിഭാഗങ്ങള്‍ ചേര്‍ക്കുകയും ആവശ്യമുള്ളവ തെരഞ്ഞെടുക്കുകയും ചെയ്യാം.
My Comments തുറന്നാല്‍ മറ്റേതെങ്കിലിം വേര്‍ഡ്പ്രസ്സ് പേജില്‍ കമെന്റിട്ടിട്ടുണ്ടെങ്കില് ആ പേജിലേയ്ക്ക് Reply to thread » ഞെക്കിയാല്‍ മതി അവിടെചെന്നെത്തും. കമെന്റുകള്‍ രേഖപ്പെടുത്തുന്നതിന് മുമ്പായി ലോഗ് ഔട്ട് ചെയ്യണം എന്നാല്‍ മാത്രമേ അത് മെയിലായി ജിമെയിലില്‍ എത്തുകയുള്ളു. കമെന്റുകള്‍ വേണമോ പിംഗ്സ് വേണമോ എന്ന് തീരുമാനിക്കുവാനും എഡിറ്റ് ചെയ്യുന്ന പേജില്‍ സൌകര്യമുണ്ട്. 50 എം.ബി ചിത്രങ്ങള്‍ എഡിറ്റുചെയ്യുന്ന പേജില്‍ തന്നെ വളരെ വേഗം അപ്ലോഡ് ചെയ്യാം. jpj, jpeg, pnj, gif, pdf, doc, ppt എന്നിവ മാത്രം അപ്ലോഡ് ചെയ്യാം. ചിര്ത്രങ്ങള് തമ്പ്നെയില്‍, ലിങ്ക്, പൂര്‍ണരൂപം, ഫയല്‍ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം.
കൂടാതെ ഏവുരാന്റെ സഹായത്താല്‍ ബ്ലോഗില്‍നിന്ന് ജിമെയിലില്‍ എത്തുന്ന കമെന്റുകള്‍ ഫില്റ്റെറിലൂടെ പിന്മൊഴികളിലെത്തിക്കുന്നു. ഏവുരാന്റെ സന്ദേശം ചുവടെ ചേര്‍ക്കുന്നു.
ഏവുരാന്റെ ഒരു പ്രതേക അറിയിപ്പ്: ജിമെയിലില്‍നിന്ന് പിന്മൊഴികളിലേയ്ക്ക് പോകുവാന്‍ ഫില്‍റ്ററില്‍ താഴെക്കാണുന്ന ഈമെയില്‍ ഉപയോഗിക്കുക. (നിലവില്‍ ഉള്ള wOrpr3ssഅറ്റ്anumathew.no-ip.info ന് പകരം), wOrpr3ssഅറ്റ്malayalam.no-ip.info നമുക്ക് ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായേനെ — ഒന്നിലധികം മെഷീനുകള്‍ അതിനു പിന്നിലുള്ളതിനാല് കൂടുതല്‍ റിഡന്‍ഡന്‍സി ഇതു മൂലം കൈവരും. കുറിപ്പ്: w0rpr3ss-ലേതു zero (0)ആണു്, ഇംഗ്ലീഷ് അക്ഷരം “ഓ”(O) അല്ല. zero എന്നത് ടൈപ്പ് ചെയ്ത് ചേര്‍ക്കുക. ഈ മെയില്‍ അഡ്രസ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുകയാണെങ്കില്‍.
ഈ പോസ്റ്റ് ഐ.റ്റി പ്രൊഫഷണലുകള്‍ക്ക് വേണ്ടിയല്ല എന്നെപ്പോലുള്ള അല്പ ജ്ഞാനികള്‍ക്ക് വേണ്ടിയാണ്.
യഥാര്‍ത്ഥത്തില്‍ വേഡ്പ്രെസ്സ് എത്രയോ മികച്ച ബ്ലോഗ് പ്രൊവിഡറാണ്. പക്ഷേ മലയാള ബ്ലോഗിംഗില്‍ കൂടുതല്‍ പേരും ബ്ലോഗ്ഗര്‍ ഉപയോഗിക്കുന്നത് വേഡ്പ്രെസിന്റെ ഗുണഗണങ്ങളെകുറിച്ച് വേണ്ടത്ര ധാരണ ഇല്ലാത്തത് കൊണ്ടാണ്. ഒരു കമ്യൂണിറ്റി ഡെവലപ്പ് ചെയ്യുന്നതിന് വേഡ്പ്രെസ്സാണെങ്കില് മറ്റു യാതൊരു സംവിധാനവും വേണ്ട.
കൊള്ളാലോ വേഡ്പ്രസ്! 🙂
വേഡ് പ്രസ്സില്‍ സ്റ്റൈല്‍ഷീറ്റ് എഡിറ്റ് ചെയ്യണമെങ്കില്‍ കാശു് കൊടുക്കണം.
ശരിതന്നെ.
പക്ഷെ ബ്ലോഗര്‍ ഒട്ടും പുറകിലല്ല.
• പുതിയ ബ്ലോഗറിലുള്ള ലേബല്‍ സൌകര്യം പല വിഷയങ്ങള്‍ ഒരു ബ്ലോഗില്‍ ചെയ്യുവാന്‍ സാധ്യമാക്കുന്നു.
• ലേ-ഔട്ട്, പേജ് എലിമെന്റ്സ് എന്നിവ നിര്‍ണ്ണയിക്കുന്നതില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം.
• കസ്റ്റം വിഡ്ജറ്റുകള്‍ സാധ്യമായതിനാല്‍, പുതിയ കമന്റുകള്‍, കലണ്ടര്‍ എന്നിവയൊക്കെയും ബ്ലോഗറിലും സാധ്യം.
• ലഭ്യമായ ഏതെങ്കിലും ഒരു ഫ്രീ കൌണ്ടര്‍ ഉപയോഗിച്ചാല്‍, വേര്‍ഡ് പ്രസില്‍ ലഭിക്കുന്നതിനേക്കാള്‍ ഡിറ്റെയില്‍ഡ് ആയ പേജ് വ്യൂ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമാവും.
—
ചന്ദ്രേട്ടാ ലേഖനം നന്നായി.
qw_er_ty
ചന്ദ്രേട്ടാ, നന്ദി. സിയയ്ക്കും. പുതിയ അഡ്രസ്സിലൂടെ സംഭവങ്ങള്‍ വര്‍ക്കു ചെയ്യുന്നു എന്നറിയിച്ചതിനു്.
ഉമേഷിനെ കൊണ്ട്
ഈ പോസ്റ്റും തിരുത്തിയെഴുതിക്കാമല്ലോ ഇനി. Settings for wordpress bloggers എന്ന ലിങ്കില്‍ ഉപയോഗിക്കുന്നത് ഉമേഷിന്റെ ആ പോസ്റ്റാണു് .
ചന്ദ്രേട്ടനോട് ഒരു ചോദ്യം —
സ്ക്രീന്‍ ഷോട്ടുകളില്‍ പലതിലും ചുവന്ന പൊട്ടുകള്‍ (കുറേ നാളായി) കണ്ടതു കൊണ്ടുള്ള ചോദ്യമാണു് — എങ്ങിനെയാണു് സ്ക്രീന്‍ ഷോട്ടുകള്‍ ഇടുന്നത് ? കണ്ടിട്ട് കളര്‍ പ്രിന്റ് എടുത്ത ശേഷം സ്കാന്‍ ചെയ്യുന്നതാണെന്നു തോന്നുന്നു — അങ്ങിനെയെങ്കില്‍, സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കുവാനായി ഈ രീതി അവലംബിച്ചു നോക്കൂ.
ഇതാ മറ്റൊരെണ്ണം ഇവിടെ
പ്രതികരിച്ചവര്‍ക്ക് നന്ദി. ഞാന്‍ ചിത്രങ്ങള്‍ കീബോര്‍ഡിലെ പ്രിന്റ് സ്ക്രീന്‍ പ്രെസ് ചെയ്തശേഷം പെയിന്റില്‍ പോയി പേസ്റ്റ് ചെയ്യുകയും പിന്നീട് അതിനെ ജെപിഇജി ഇമേജ് ആയി സേവ് ചെയ്യുകയുമാണ് ചെയ്യുന്നത്. തെറ്റ് ഏവുരാനും സിയയും ചൂണ്ടിക്കാണിച്ചതിന് നന്ദി. ചുവപ്പ് അടയാളങ്ങള്‍ വന്നത് എന്റെ സ്ക്രീനിന്റെ കുഴപ്പമായിരുന്നു. ഇപ്പോള്‍ ശരിയായി എന്ന് വിശ്വസിക്കുന്നു.