ചൂടുള്ള വാര്‍ത്ത

വിഭാഗങ്ങള്‍

ശേഖരം

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

ആര്‍എസ്എസ് ഫീഡ്

പരമ്പരാഗത പശുക്കള്‍

  Hindi യിലും English ലും വ്യത്യസ്തമായ വിവരങ്ങള്‍ ലഭ്യമാണ്.

കേരള വെറ്റിറിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബി. അശോക് ഐ.എ.എസ് തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കൊച്ചുപശുവും വലിയ വിവാദവും  എന്ന പോസ്റ്റ് ക്ഷീരകര്‍ മാത്രമല്ല എല്ലാപേരും വായിച്ചിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചില വാചകങ്ങള്‍ ഇവയാണ്.

നൂറിലധികം വെച്ചൂർ പശുക്കളെ തേടിപ്പിടിച്ച് അന്നത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുണ്ടാക്കുമ്പോൾ ഡോ. ശോശാമ്മ ഐപ്പ് എന്ന ഗവേഷകയ്ക്ക് എതിരായിരുന്നു സകലരും. മൃഗസംരക്ഷണ വകുപ്പ് സങ്കരയിനം പശുക്കളുടെ ബ്രീഡിംഗ് നടത്തിയിരുന്ന കെ.എൽ.ഡി.ബി എന്നിങ്ങനെ സകലരുടെയും പ്രയോഗങ്ങളെ നേരിട്ടാണ് ഡോ.ഐപ്പ് എന്ന പരിശ്രമശാലിയായ ഗവേഷക ഈ പശുക്കളുടെ ഒരു ന്യൂക്ലിയസ് ഹേർഡ് സൃഷ്ടിച്ചെടുത്തത്.

എന്നാൽ പദ്ധതി തുടങ്ങി 15 വർഷത്തിലധികമായിട്ടും വെച്ചൂർ പശുവിന്റെ ജനിതക മേന്മയെക്കുറിച്ച് ഒരു ആധികാരിക രൂപം ആവിഷ്‌കരിക്കാൻ ഗവേഷകർക്കായിട്ടില്ല.

പശു ജനസ്സുകളില്ലാത്ത കേരളത്തിലെ ജനുസ്സ് (കാസർകോഡ് കുള്ളൻ പശു മറ്റൊരിനമാണ്) എന്ന മട്ടിൽ ഒരു കൗതുക പ്രാധാന്യം ഇന്ന് വെച്ചൂരിനുണ്ട്. വെച്ചൂരിന് ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെട്ടിട്ടുള്ള മേന്മകളാണ് കുട്ടികൾക്കും രോഗബാധിതർക്കും അനുയോജ്യമായ അതിലെ ചെറിയ കൊഴുപ്പുകണങ്ങളും മെച്ചപ്പെട്ട ഇമ്മ്യൂണോഗ്ലോബുലിൻ ഘടകങ്ങളും. ഇതിന്റെ പാൽ കഴിക്കുന്നവരുടെ  രോഗപ്രതിരോധ ശേഷിയെ പൊതുവിൽ ഇവ ഉദ്ദീപിപ്പിച്ചേക്കാം. എന്നൊരു ഒഴുക്കൻ മട്ടിലുള്ള നിരീക്ഷണമല്ലാതെ ഏതൊക്കെ രോഗങ്ങളെ എത്ര തോതിൽ പ്രതിരോധിക്കുമെന്നോ ഭക്ഷ്യ ഘടകമെന്ന നിലയിൽ വെച്ചൂർ പശുവിനുള്ള മേന്മയോ ഒന്നും ഇന്നുവരെ വേണ്ടത്ര വലിയ ഒരു സാമ്പിളിൽ പഠനം നടത്തി ആരും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. തെളിവുകൾ ‘Grey’ ഇനത്തിലുള്ളതാണെന്നർത്ഥം.

Continue reading പരമ്പരാഗത പശുക്കള്‍

ജീമോന്‍ കാരാടിയുടെ ഒറ്റയാള്‍ സമരം

ആഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് മുന്‍ ഗവര്‍ണര്‍ എം.എം.ജേക്കബ് ഉത്ഘാടനം ചെയ്ത ജീമോന്‍ കാരാടിയുടെ ഒറ്റയാള്‍ സമരം ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി ജനത്തെ സംഘടിപ്പിച്ച്ജനത്തിനെതിരെ സമരം ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ചെയ്യുകയാണ്. ഒരു രാഷ്ട്രീ പാര്‍ട്ടിയുടെയും പേരിലല്ല ഈ സമരമെന്നും കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ സംഭരിക്കുന്ന പാലിന് നല്‍കുന്ന വിലനിര്‍ണയ രീതി ശരിയല്ലയെന്നും അത് തിരുത്തണം എന്നുമുള്ള ചെറിയ ഒരാവശ്യം എല്ലാ ക്ഷീര കര്‍ഷകര്‍ക്കും വേണ്ടിയാണിതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
കര്‍ഷകന്റെ പശുക്കളിലെ പാലിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ പല ഘടകങ്ങളെ ആശ്രയിച്ചായതിനാല്‍ സങ്കരയിനം പശുക്കളുടെ (ക്രാസ്‌ ബ്രിഡുകളുടെ ഇളം കറവ സമയത്തെ പാല്‍ മൊത്തത്തില്‍ പറഞ്ഞാല്‍ 60%ഌ മുകളില്‍ 3 ഫീറ്റില്‍ താഴെയുള്ളതാണ്‌ ഇത്‌ താഴ്‌ന്ന്‌ 1.5 വരെ കാണുന്നു റീഡിംഗ്‌ 33ഉം അതിഌ മുകളിലും കാണുന്നു ഇങ്ങനെ വരുന്ന പാല്‍ ഏകദേശം 2 മുതല്‍ 21/2 മാസം വരെ 3 ഫാറ്റില്‍ താഴെ വരുന്നു ഈ സമയങ്ങളില്‍ ടി.എസ്‌ 10.5ഉം അതിനടുത്തും ആയിവരുന്നു കര്‍ഷകന്‌ ഏറ്റവും കൂടുതല്‍ ചിലവ്‌ വരുന്ന സമയവും കൂടുതല്‍ പാല്‍ കിട്ടുന്നതും ഇളംകറവ സമയത്താണ്‌.
കൂടാതെ, പശുക്കളുടെ ബ്രിഡിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പല പശുക്കള്‍ക്കും കാലാവസ്ഥയുമായി യോജി-ക്കാതെ വരുമ്പോള്‍ ഇളംകറവ സമയത്തും അല്ലാത്ത സമയത്തും മൊത്തം ഖരപദാര്‍ത്ഥം 10.5 വരെ വരുന്നു ആയതിനാല്‍ 10.5 മൊത്തം ഖരപദാര്‍ത്ഥമുള്ള പാലിന്‌ മിനിമം വില ലഭിയ്‌ക്കണം
കര്‍ഷകന്റെ പശുക്കളിലെ പാലിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ പല ഘടകങ്ങളെ ആശ്രയിച്ചായതിനാല്‍ സങ്കരയിനം പശുക്കളുടെ (ക്രാസ്‌ ബ്രിഡുകളുടെ ഇളം കറവ സമയത്തെ പാല്‍ മൊത്തത്തില്‍ പറഞ്ഞാല്‍ 60%ഌ മുകളില്‍ 3 ഫീറ്റില്‍ താഴെയുള്ളതാണ്‌ ഇത്‌ താഴ്‌ന്ന്‌ 1.5 വരെ കാണുന്നു റീഡിംഗ്‌ 33ഉം അതിഌ മുകളിലും കാണുന്നു ഇങ്ങനെ വരുന്ന പാല്‍ ഏകദേശം 2 മുതല്‍ 21/2 മാസം വരെ 3 ഫാറ്റില്‍ താഴെ വരുന്നു ഈ സമയങ്ങളില്‍ ടി.എസ്‌ 10.5ഉം അതിനടുത്തും ആയിവരുന്നു കര്‍ഷകന്‌ ഏറ്റവും കൂടുതല്‍ ചിലവ്‌ വരുന്ന സമയവും കൂടുതല്‍ പാല്‍ കിട്ടുന്നതും ഇളംകറവ സമയത്താണ്‌.
കൂടാതെ, പശുക്കളുടെ ബ്രിഡിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പല പശുക്കള്‍ക്കും കാലാവസ്ഥയുമായി യോജി-ക്കാതെ വരുമ്പോള്‍ ഇളംകറവ സമയത്തും അല്ലാത്ത സമയത്തും മൊത്തം ഖരപദാര്‍ത്ഥം 10.5 വരെ വരുന്നു ആയതിനാല്‍ 10.5 മൊത്തം ഖരപദാര്‍ത്ഥമുള്ള പാലിന്‌ മിനിമം വില ലഭിയ്‌ക്കണം
നിലവിലെ പാല്‍ കര്‍ഷകരില്‍ നിന്നും വാങ്ങിയ്‌ക്കുന്നതും സൊസൈറ്റിയില്‍ നിന്നും മില്‍മ ശേഖരിക്കുന്ന അളവ്‌, തൂക്കം, ലിറ്റര്‍ എന്ന വ്യാജേന കര്‍ഷകരില്‍ നിന്നും അധികമായി 30 ഗ്രാം കൂടുതലായി സംഭരിക്കുന്നു.
ദ്രാവക രൂപത്തിലുള്ള വസ്‌തുക്കളുടെ അളവ്‌ ലിറ്റര്‍ കണക്കിനാക്കണം എന്നു പറയുന്നത്‌ പാലിന്റെ കാര്യത്തില്‍ ശരിയായതല്ല കാരണം പാലില്‍ അടങ്ങിയിരിക്കുന്ന ഖര പദാര്‍ത്ഥങ്ങളുടെ തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ്‌ പാലിന്‌ വിലയിടുന്നത്‌ ആയതിനാല്‍ ഒരു കിലോ പാലില്‍ എത്ര ഗ്രാം ഫാറ്റും എസ്‌.എന്‍.എഫും അടങ്ങി എന്നതാണ്‌ ശരി ആയതിനാല്‍ പാല്‍ അളവ്‌ കിലോഗ്രാം തൂക്കം എന്ന രൂപത്തിലാക്കണം. മുന്‍കാലങ്ങളില്‍ സൊസൈറ്റിയില്‍ നിന്നും ശേഖരിക്കുന്ന പാല്‍ അളവ്‌ തൂക്കത്തിലായിരുന്നു

ക്ഷീര കര്‍ഷക സംരക്ഷണ സമിതിയുടെ പേരില്‍ ഇന്ന് പ്രസ് ക്ലബില്‍ ജീമോന്‍ മില്‍മയുടെ പാല്‍ സംഭരണത്തിലെ പാളിച്ചകളെപ്പറ്റി അവതരിപ്പിക്കുകയുണ്ടായി. ഒപ്പം ചന്ദ്രശേഖരന്‍ നായരും ഉണ്ടായിരുന്നു.
http://www.4shared.com/mp3/Tenuf0E2ce/AUD0017.html?

CAM00226

 

jeemon

 

B.Ashok

 

പുതുക്കിയ പ്രതിമാസ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍

 2013 ലെ വാര്‍ഷിക സ്ഥിതിവിവരകണക്ക് വാല്യം  36 പ്രകാരം പ്രതിമാസ സ്ഥിതിവിവര കണക്ക് പുതുക്കി പ്രസിദ്ധീകരിക്കുന്നു.

റബ്ബര്‍ സ്ഥിതിവിവര കണക്കിലെ തിരിമറികള്‍

വര്‍ഷാവസാന നീക്കിയിരുപ്പാണ് വര്‍ഷാരംഭത്തിലെ മുന്നിരുപ്പായി കണക്കാക്കുന്നത്. മുന്നിരുപ്പും, ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാലാണ് ആകെ ലഭ്യത ലഭിക്കുന്നത്. ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ വര്‍ഷാവസാന സ്റ്റോക്ക് ലഭിക്കണം. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ തിരിമറി എന്ന സംഖ്യ കൂടി കൂട്ടിച്ചേര്‍ക്കണം. ഈ തിരിമറിയാണ് റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചിലിന് കാരണമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഡ്യൂട്ടി അടച്ച് താണവിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ ഭാരതത്തിലെ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു കഴിയുന്ന വ്യവസായത്തെയാണ് തകര്‍ക്കുന്നത്. താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വിലയിടിക്കുവാനും അവസരമരുക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്. റബ്ബര്‍ ബോര്‍ഡറിയാതെ കയറ്റുമതി അസാധ്യമാണെന്നിരിക്കെ താണവിലയ്ക്ക് കയറ്റുമതിക്കവസരമൊരുക്കുന്നു എന്നും അത് താണവിലയ്ക്ക് കയറ്റുമതി ചെയ്യുന്ന സഹകണ മാഫിയകള്‍ക്ക് കള്ളമുണ്ടാക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള ഗ്രേഡിംഗ് രീതി താണവിലയ്ക്ക് വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്‍ക്കുവാനും അമിത ലാഭമുണ്ടാക്കുവാനും വ്യാപാരികളെ സഹായിക്കുന്നു. ഡീലര്‍ ലൈസന്‍സും കാലാകാലങ്ങളിലെ പരിശോധനകളും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനാണ്. ലൈസന്‍സില്ലാത്ത വ്യാപാരികളെ അനുവദിക്കുന്നതും വിലയിടിക്കുവാനാണ്.

കീടനാശിനികളുടെ തരം തിരിക്കല്‍

എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിക്കാനും 2010ല്‍ മനുഷ്യാവകാശകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ് രാജ്യസഭയില്‍ ഉറപ്പുനല്‍കി. 

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി. രാജീവ് അവതരിപ്പിച്ച സ്വകാര്യബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമെന്യേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 17 എം.പി.മാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ലോക്‌സഭയില്‍ പി. കരുണാകരനും എന്‍ഡോസള്‍ഫാന്‍ വിഷയം ഉന്നയിച്ചു. കൂടുതല്‍ വായിക്കാന്‍ >>>

എന്‍ഡോസല്‍ഫാന്‍ എന്നത് മോഡറേറ്റ്‌ലി ഹസാര്‍ഡസ് വിഭാഗത്തില്‍പ്പെട്ടതാണ്. ഹൈലി ഹസാര്‍ഡസും, എക്സ്ട്രീമ്ലി ഹസാര്‍ഡസും മനുഷ്യന് പലതരം മാരക രോഗങ്ങള്‍ സമ്മാനിക്കുന്നു. കാസര്‍ഗോഡ് കശുമാവിന്‍ തോട്ടത്തില്‍ ഹെലികോപ്റ്ററിലൂടെ ക്രമാതീതമായി എന്‍ഡോസല്‍ഫാന്‍ സ്പ്രേ ചെയ്തത് മോഡറേറ്റ്‌ലി ഹസാര്‍ഡസ് ആണെങ്കില്‍പ്പോലും അവിടത്തെ ജനതയ്ക്ക് സമ്മാനിച്ച മാരക രോഗങ്ങള്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ അതിനേക്കാള്‍ മാരകങ്ങളായ കീടനാശിനികള്‍ ആഹാരത്തിലൂടെ നമ്മുടെ ഉള്ളിലെത്തി പല കീടനാശിനികളില്‍ നിന്നും മാരകമായ പലതരം രോഗങ്ങള്‍  വന്നാലും തെളിയിക്കാന്‍ കഴിയതെ പോകുന്നതുകാരണം അവ കൃഷിയിടങ്ങളിലും, സംഭരണശാലകളിലും മറ്റും  ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുകയാണ്.

എന്‍ഡോസല്‍ഫാനെക്കാള്‍ മാരകമായ വിഷങ്ങളുടെ പേരുകള്‍ താഴെക്കാണുന്ന് ലിസ്റ്റില്‍ ലഭ്യമാണ്.

Courtesy: WHO

 

റബ്ബര്‍ നയം

National Research Programme on Plantation Development (NRPPD)

nrppd

2014 ആഗസ്റ്റ് മാസം 2 ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ സംഘടിപ്പിച്ച റബ്ബര്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എനിക്കും പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ എന്റെ ഭാഗത്തുനിന്ന് റബ്ബര്‍ കര്‍ഷകരുടെ ഗ്രൂപ്പില്‍ ഉന്നയിക്കപ്പെട്ട നിര്‍ദ്ദേശങ്ങളൊന്നും തന്നെ ശ്രീ സിബി മോനിപ്പള്ളി അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ശബ്ദമായി റിക്കോര്‍ഡ് ചെയ്ത ശ്രീ സിബി മോനിപ്പള്ളിയുടെയും, അഡ്വ. ലാലാജിബാബുവിന്റെയും അവതരണങ്ങളാണ് യൂട്യൂബില്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.

എനിക്ക് പറയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

൧. തോട്ടം തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും കൈകോര്‍ക്കുവാന്‍ അവസരമൊരുക്കണം.

(i) തുടക്കം കുറിക്കേണ്ടത് തോട്ടം തൊഴിലാളികളില്‍ നിന്നാണ്. റബ്ബര്‍ ഗവേഷണ കേന്ദ്രം റബ്ബര്‍ മരങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാറ്റെക്സിന്റെ ഗുണനിലവാരം നിര്‍ണയിക്കാനുതകുന്ന ഒരു ഇലക്ട്രോണിക് ഉപകരണം കണ്ടെത്തണം. പ്രസ്തുത ഉപകരണത്തിന്റെ സഹായത്താല്‍ ടാപ്പിംഗ് ദിനങ്ങള്‍തമ്മിലുള്ള അകലം നിര്‍ണയിക്കുവാന്‍ സാധിക്കും. ഇതിലൂടെ ടാപ്പിംഗ് തൊഴിലാളികള്‍ക്കെതിരെ പരാതികള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഉണ്ടാവില്ല. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും ലാറ്റെക്സിന്റെയും, ഷീറ്റിന്റെയും സ്ക്രാപ്പിന്റെയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനും ഇത് സഹായകമാവുകയും ചെയ്യും. റബ്ബര്‍ മരങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ആവര്‍ത്തന കൃഷിയുടെ ആവശ്യകത കുറവുചെയ്യുകയും ചെയ്യാം. 

(ii) റബ്ബര്‍ കര്‍ഷകര്‍ മെച്ചപ്പെട്ട റബ്ബര്‍ ഷീറ്റുകള്‍ ഉണ്ടാക്കിയാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ കാലാകാലങ്ങളില്‍ നിര്‍ണയിക്കുന്ന ഉത്പന്ന നിര്‍മ്മാണ ചെലവ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അതേപോലെ റബ്ബര്‍ ബോര്‍ഡും കാലാകാലങ്ങളില്‍ ഉത്പാദന ചെലവ് കണക്കാക്കുന്ന രീതിയും പ്രതി കിലോ ലഭിക്കേണ്ട തുകയും സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 

(iii)  റബ്ബര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള റബ്ബര്‍ ഷീറ്റുുകള്‍ ഗ്രേഡ് തിരിച്ച് വ്യാപാരികള്‍ പ്രതിദിന വില ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. കാലപ്പഴക്കം ചെന്ന കണ്‍മതി സമ്പ്രദായത്തിലൂടെയുള്ള തരം തിരിവ് കാരണം താണവിലയ്ക്ക് താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്‍ക്കുവാന്‍ കഴിയുന്നത് അവസാനിപ്പിക്കണം. ഇത് കര്‍ഷകരെയും ഉത്പന്ന നിര്‍മ്മാതാക്കളെയും ദോഷകരമായി ബാധിക്കുന്നു. അതിന് പകരം കമ്പ്യൂട്ടറൈസ്ഡ് ടെക്നിക്കല്‍ ഗ്രേഡിംഗ് സിസ്റ്റം പ്രാബല്യത്തില്‍ കൊണ്ടുവന്ന് വ്യാപാരികള്‍ വാങ്ങുന്നത് അതേഗ്രേഡില്‍ നിശ്ചിത ലാഭത്തോടെ വ്യവസായികള്‍ക്ക് വില്കണം.

(iv) റബ്ബര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികളിലൂടെ കര്‍ഷകരുമായി ആശയ വിനിമയം നടത്തുവാന്‍ ഉത്പന്ന നിര്‍മ്മാതാക്കള്‍ ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാവണം. വ്യവസായികളുടെ ആവശ്യകതയ്ക്കനുസൃതമായി ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ലഭ്യത ഉറപ്പാക്കുവാനും അത് സഹായകമാകും. 

൨. പരസ്പരം കൈകോര്‍ക്കുവാന്‍ റബ്ബര്‍ ബോര്‍ഡ് സുതാര്യമായ അവസരമൊരുക്കണം

(i)  എത്രയും വേഗം റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേട് അവസാനിപ്പിക്കണം.

(ii) ബാലന്‍സ്റ്റോക്ക് കുറച്ചു കാട്ടുന്നതുതന്നെയാണ് ഏറ്റവും ഗുരുതരമായ ക്രമക്കേട്.

(iii) റബ്ബര്‍ ബോര്‍ഡിന്റെ അനുവാദമില്ലാതെ റബ്ബര്‍ കയറ്റുമതി നടക്കില്ല. അതിനാല്‍ കയറ്റുമതിക്കാരന്റെ പേര്, അസംസ്കൃത ഉത്പന്നത്തിന്റെ ഭാരം ഗ്രേഡ് എന്നിവയും,  തീയതി, വില, ഏത് തുറമുഖത്തിലേയ്ക്കാണ് കയറ്റുമതി ചെയ്തത് എന്നിവയും പ്രസിദ്ധീകരിക്കുന്നതിലൂടെ രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന താണവിലയ്ക്കുള്ള കയറ്റുമതി നിയന്ത്രിക്കുവാന്‍ സാധിക്കും.

(iv) കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെ ഡോ. എല്‍ തങ്കിമ്മയുടെ ടാപ്പിംഗ് രീതി ആശങ്കയുളവാക്കുന്നതാണ്. ശാസ്ത്രീയമായി പട്ടയ്ക്കുള്ളിലെ ലാറ്റെക്സിന്റെ ഒഴുക്ക് ഏത് ദിശയില്‍ നിന്ന് ഏത് ദിശയിലേയ്ക്കാണ് ഒഴുകുന്നത് എന്ന് റബ്ബര്‍ ഗവേഷണകേന്ദ്രം വ്യക്തമാക്കണം.

(v) റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത ഗ്രേഡ് തിരിച്ചുള്ള വിലകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുത്.

൩. സിന്തറ്റിക് റബ്ബര്‍, സ്വാഭാവിക റബ്ബര്‍, റിക്ലയിംഡ് റബ്ബര്‍ എന്നീ മേഖലയിലുള്ളവരെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കണം

(i) ആഭ്യന്തര വിലയേക്കാള്‍ താണവിലയ്ക്കുള്ള കയറ്റുമതിയും ഇറക്കുമതിയും അനുവദിക്കരുത്.

(ii) കര്‍ഷകരെയും, വ്യാപാരികളെയും, ചെറുകിട ഉത്പന്ന നിര്‍മ്മാതാക്കളെയും ദോഷകരമായി ബാധിക്കുന്ന താണവിയ്ക്കുള്ള ഇറക്കുമതിയില്‍ ആന്റി ഡമ്പിംഗ് ഡ്യൂട്ടി ചുമത്തണം.

(iii) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ പണിചെയ്യുവാന്‍ വന്ന തൊഴിലാളികളില്‍ താല്പര്യമുള്ളവര്‍ക്ക് ടാപ്പിംഗില്‍ പരിശീലനം നല്‍കി കേരളത്തിലെ തോട്ടങ്ങളില്‍ ടാപ്പു ചെയ്യുവാന്‍ അനുവാദം നല്‍കണം. പരിചയ സമ്പന്നരായി മാറുന്ന അവര്‍ക്ക് സ്വന്തം നാട്ടില്‍ തിരികെ എത്തിയാല്‍ അത് തൊഴിലവസരമരുക്കുക മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഹെക്ടര്‍ ഉത്പാദനം വര്‍ദ്ധിക്കുവാനും അത് വഴിയൊരുക്കും.

(iv)  നികുതി രഹിതമായി അയല്‍ രാജ്യങ്ങളുമായി ഒപ്പിട്ട ഉടമ്പടികളിലൂടെ ടയര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി പുനപരിശോധിക്കണം. അവലംബം –  http://atmaindia.org/RTA.htm

മുതലായവ